വാഷിംഗ്ടൺ: ഇന്ന് മുതൽ ഹൂസ്റ്റണിലെ രണ്ട് മുൻസിപ്പൽ കോടതി ലൊക്കേഷനുകളിൽ യു.എസ്. പാസ്‌പോർട്ടിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. രാജ്യാന്തര യാത്രക്ക് തയാറെടുക്കുന്നവർക്ക് യു.എസ് പാസ്‌പോർട്ട് എത്രയും വേഗം ലഭിക്കുന്നതിനാണ് സെൻട്രൽ ഹൂസ്റ്റണിലും വെസ്റ്റ് ഹൂസ്റ്റണിലും രണ്ട് ഓഫിസുകൾ തുറക്കുന്നത്. ഇന്ന് മുതൽ വെള്ളിയാഴ്ച വരെ അപേക്ഷകൾ സ്വീകരിക്കും. വൈകിട്ട് 5 മുതൽ 10 വരെയാണ് സമയം. മുൻകൂട്ടിയുള്ള രജിസ്‌ട്രേഷൻ ലഭിച്ചവർക്ക് മാത്രമേ ഓഫിസുകളിൽ പ്രവേശനം അനുവദിക്കൂ. അപേക്ഷ ലഭിക്കുന്നതിന് www.travel.state.gov സന്ദർശിക്കണം. 16 ന് മുകളിലുള്ളവർ പാസ്‌പോർട്ടിന് 110 ഡോളർ അടയ്ക്കണം. മൂന്ന് ആഴ്ചക്കുള്ളിൽ ലഭിക്കേണ്ടവർ 60 ഡോളർ കൂടി അടയ്ക്കണം. 15ന് താഴെയുള്ളവർക്കുള്ള പാസ്‌പോർട്ട് അപേക്ഷാ ഫീസ് 80 ഡോളറാണ്. അപേക്ഷയുടെ സ്റ്റാറ്റസ് അറിയേണ്ടവർ 1877 487 2778 നമ്പറിൽ വിളിയ്ക്കണം.