വീട്ടിൽ വളർത്തിയ നായയെ ഉപേക്ഷിക്കാൻ കാറിൽക്കെട്ടി വലിച്ച മനുഷ്യരുടെ നാട്ടിൽ തെരുവിൽ അലഞ്ഞു തിരിയുന്ന 45 നായ്‌ക്കൾക്ക് ഇന്ന് പോറ്റമ്മയാണ് അമ്മിണിയമ്മ. കോടിമത ചക്കാലച്ചിറയിൽ പുറമ്പോക്കിലെ വീടിനോട് ചേർന്ന് പട്ടിക്കൂടുണ്ടാക്കി ഭക്ഷണത്തിന്റെ ഒരു പങ്ക് അവർക്കായി മാറ്റി വയ്‌ക്കുകയാണ് ഈ അമ്മയും മകൾ രേഖയും.വീഡിയോ: ശ്രീകുമാർ ആലപ്ര