vivek-gopan


തിരുവനന്തപുരം: പ്രശസ്ത സീരിയൽ നടനായ വിവേക് ഗോപൻ ബിജെപിയിൽ അംഗത്വമെടുത്തതായി സ്ഥിരീകരിക്കാത്ത വിവരം. വിവേക് ഗോപൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും പാർട്ടി ജില്ലാ സെക്രട്ടറി വിവി രാജേഷിനും ഒപ്പം നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

നടൻ പാർട്ടിയിൽ അംഗത്വമെടുത്തുവെന്ന് പറഞ്ഞുകൊണ്ടും വിവേകിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടും വലതുപക്ഷ അനുഭാവികളായ ചിലർ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും ഇടുന്നുണ്ട്. എന്നാല്‍ വിവേക് ഗോപന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

എന്നാൽ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചോദിച്ചുകൊണ്ട് തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെ വിവേക് ഒരു വീഡിയോ പങ്കുവച്ചിരുന്നു. 'പരസ്പരം' എന്നെ സീരിയലിലൂടെയാണ് വിവേക് ഗോപൻ പ്രശസ്തി നേടുന്നത്.

സിനിമയിലും വിവേക് നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇതുവരെ 15 സിനിമകളിലാണ് വിവേക് അഭിനയിച്ചത്. 2011ലെ ‘ഒരു മരുഭൂമി കഥ’യാണ് വിവേകിന്റെ ആദ്യ ചിത്രം. മമ്മൂട്ടിയുടെ ‘പുള്ളിക്കാരന്‍ സ്റ്റാറാ’, ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്നീ ചിത്രങ്ങളിലും വിവേക് അഭിനയിച്ചിരുന്നു.

vivek-gopan1