തിയേറ്ററുകളിൽ 100 ശതമാനം സീറ്റുകളിൽ പ്രവേശനം അനുവദിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. കണ്ടെയിൻമെന്റ് സോണുകളിൽ സിനിമാ പ്രദർശനം അനുവദിക്കില്ല. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അവിടുത്തെ സ്ഥിതി പരിഗണിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ആവാമെന്നും നിർദ്ദേശത്തിലുണ്ട്