കേപ്പ്ടൗൺ: ദക്ഷിണാഫ്രിക്കൻ രാജ്യമായ ബോട്‌സ്വാനയിൽ കണ്ടെത്തിയത് 378 കാരറ്റുള്ള ഡയമണ്ട്. ജനുവരി 15 ന് കനേഡിയൻ മൈനിംഗ് കമ്പനിയായ ലുകാര ഡയമണ്ടാണ് കരോവ് ഖനിയിൽ നിന്ന് ഈ അപൂർവ രത്നം കണ്ടെത്തിയത്. 200 കാരറ്റിലധികമുള്ള 55ാമത്തെ ഡയമണ്ടാണിത്. 110 കോടി വരെ ഈ വജ്രത്തിന് ലഭിച്ചേക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു.