ബീജിംഗ്: ലോകപ്രശസ്തമാണ് ചൈനീസ് ഭക്ഷണങ്ങൾ. കൊതിയൂറുന്ന വിഭവങ്ങൾ മാത്രമല്ല കേട്ടാലറയ്ക്കുന്ന വിഭവങ്ങളും ചൈനയിൽ ലഭ്യമാണ്. ഇപ്പോൾ, ചൈനയിൽ പുതിയൊരു വിഭവം അവതരിപ്പിച്ചിരിക്കുകയാണ് മക്ഡൊണാൾഡ്സ്. പോർക്കും ഓറിയോയും ചേർന്ന ബർഗറാണ് മക്ഡൊണാൾഡ്സ് ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നത്.
സ്പാം ബർഗർ എന്നാണ് ഈ വെറൈറ്റി ബർഗറിന്റെ പേര്. ടിന്നിൽ വരുന്ന ഒരുതരം പാകം ചെയ്‌ത പന്നിയിറച്ചിയാണ് സ്പാം. ബർഗറിൽ പാറ്റിയ്ക്ക് പകരം സ്പാം ആണ് താരം. ബർഗറിന്റെ മുകളിലും താഴെയുമായി ഓറിയോ ബിസ്കറ്റ് പൊടിച്ചിടും, ഒപ്പം മയോണൈസും. ലിമിറ്റഡ് എഡിഷനായി ബർഗർ വിൽക്കാനാണ് മക്ഡൊണാൾഡ്സിന്റെ പദ്ധതി. അതായത്, നാല് ലക്ഷത്തിൽ കൂടതൽ ബർഗർ വിൽക്കില്ല.ഏകദേശം 145 രൂപയാണ് സ്പാം ബർഗറിന്റെ വില.
ഇന്ത്യയുടെ ഓറിയോ ബജി
ലോക്ക്ഡൗണിൽ ഇന്ത്യയിൽ സൂപ്പർഹിറ്റായ വിഭവമാണ് ഓറിയോ ബജി. മൈദയും, കടലപ്പൊടിയും ചേർന്ന മിശ്രിതത്തിൽ ഓറിയോ ബിസ്ക്കറ്റ് മുക്കി ബജിയാക്കും.