ഹോങ്കോംഗ്: മദ്യപന്മാർക്ക് ഏറെ ഇഷ്ടമുള്ള ബ്രാൻഡാണ് വിസ്കി. കഴിഞ്ഞ ദിവസം ഗ്ലെൻ ഗ്രാന്റ് സിംഗിൾ മാൾട്ട് വിസ്ക്കി ഹോംങ്കോംഗിൽ ലേലത്തിന് പോയത് 40 ലക്ഷം രൂപയ്ക്കാണ്. 72 വർഷം പഴക്കമുള്ള വിസ്കിയാണിത്. ബോട്ട്‍ലർ ഗോർഡന്‍ ആൻഡ് മക്ഫെയ്ൽ 1948ൽ നിർമ്മിച്ച ഗ്ലെൻ ഗ്രാന്റ് സിംഗിൾ മാൾട്ട് വിസ്ക്കി ആദ്യമായാണ് ലേലത്തിന് വച്ചത്. ആകെ 290 കുപ്പികളാണ് കമ്പനി നിർമ്മിച്ചിട്ടുള്ളത്. അതിൽ 88ാമത്തെ കുപ്പിയാണ് ലേലത്തിന് വച്ചത്. അമേരിക്കൻ വാൾനട്ട് പ്രെസന്റേഷൻ ബോക്സിൽ ഡാർക്കിംഗ്ട്ടൺ ക്രിസ്റ്റൽ കുപ്പിയിലായിരുന്നു ഗ്ലെൻ ഗ്രാന്റ് സിംഗിൾ മാൾട്ട് വിസ്ക്കി. ലേലം നടത്തിയിട്ടുള്ള മറ്റുള്ളവയുമായി താരതമ്യം ചെയ്താൽ കഴിഞ്ഞ 10 വർഷമായി വിസ്ക്കിയ്ക്ക് വിലയേറി വരികയാണെന്ന് വൈൻ ആൻഡ് വിസ്ക്കി സ്പെഷ്യലിസ്റ്റ് ക്രിസ്റ്റഫർ പോംഗ് പറഞ്ഞു. വെള്ളിയാഴ്ച നടന്ന ലേലത്തിൽ ജപ്പാനിൽ നിന്നുള്ള 35 വർഷം പഴക്കം ചെന്ന ഹിബിക്കി വിസ്ക്കി അടക്കമുണ്ടായിരുന്നു. ഇതിന് 48,000 യുഎസ് ഡോളറാണ് വില ലഭിച്ചത്.