dead-body-kept-in-freezer

ടോക്കിയോ: വീട് നഷ്ടമാകുമോ എന്ന ഭയം മൂലം അമ്മയുടെ മൃതദേഹം ഒരു പതിറ്റാണ്ട് ഫ്രീസറിൽ ഒളിപ്പിച്ച് വച്ച് ജപ്പാൻ സ്വദേശിനി. സംഭവത്തിൽ 48കാരിയായ യൂമി യോഷിനോ അറസ്റ്റിലായി. ടോക്കിയോ നഗരത്തിൽ യൂമിയും അമ്മയും ഒരുമിച്ചായിരുന്നു താമസം. വാടക് വീട് അമ്മയുടെ പേരിലാണ് എടുത്തത്. 10 വർഷം മുൻപ് അമ്മ മരിച്ചു. മരണ വിവരം പുറത്തറിഞ്ഞാൽ യൂമി അനധികൃത താമസക്കാരിയാകും. വീട്ടിൽനിന്നും പുറത്താകും. പോകാൻ മറ്റൊരിടമോ പണമോ യൂമിയുടെ കൈവശം ഇല്ലായിരുന്നു. ഭവനരഹിതയാകാതിരിക്കാൻ യൂമി അമ്മയുടെ മൃതദേഹം ഒളിപ്പിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ 10 വർഷമായി അയൽക്കാരോ ബന്ധുക്കളോ അറിയാതെ മൃതദേഹം ഫ്രീസറിൽ തന്നെയിരുന്നു.

മാസങ്ങളായി വാടക കൊടുക്കാതെ വന്നതോടെ ഹൗസിംഗ് കോപ്ലക്സ് അധികൃതർ യൂമിക്കെതിരെ പരാതി നൽകുകയായിരുന്നു. അന്വേഷണം പുരോഗമിച്ചപ്പോഴാണ് മൃതദേഹം ഒളിപ്പിച്ച സംഭവവും പുറത്തുവന്നത്.

വാടക കൃത്യമായി അടയ്ക്കാതിരുന്നതോടെ യൂമിയെ വീട്ടിൽ നിന്നു പുറത്താക്കിയിരുന്നു. പുതിയ വാടകക്കാർക്കു നൽകുന്നതിനു മുന്നോടിയായി വീട് വൃത്തിയാക്കാനെത്തിയ ശുചീകരണ ജീവനക്കാരനാണ് ഫ്രീസറിൽ മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് പൊലീസ് യൂമിയെ അറസ്റ്റ് ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. മരണ വിവരം അധികൃതരെ അറിയിക്കാതെ മതൃദേഹം ഒളിപ്പിച്ചു എന്ന കുറ്റമാണ് യൂമിയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്.