അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന നാലാം തൂൺ എന്ന ചിത്രത്തിൽ ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിൽ എത്തുന്നു. അപർണ ബാലമുരളി, ഹണിറോസ്, ഇന്ദ്രൻസ്, അർജുൻ അശോകൻ, നിത പിള്ള എന്നിവരാണ് മറ്റു താരങ്ങൾ. പൊളിറ്റിക്കൽ ഇൻവെസ്റ്രിഗേഷൻ ത്രില്ലറാണ്. എസ്. സുരേഷ് ബാബു തിരക്കഥ ഒരുക്കുന്നു.ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.