കൊൽക്കത്ത: ഈ മാസം രണ്ടാം തവണയും ആൻജിയോപ്ളാസ്റ്റിക്ക് വിധേയനായിരുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. ജനുവരി ആദ്യവാരമാണ് ഗാംഗുലിയെ ആദ്യം നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിലാക്കിയത്. അന്ന് ഹൃദയധമനിയിലെ തടസം നീക്കാൻ ഒരു സ്റ്റെന്റ് സ്ഥാപിച്ചിരുന്നു. തുടർന്ന് വീട്ടിൽ വിശ്രമിക്കുകയായിരുന്ന ഗാംഗുലിയെ കഴിഞ്ഞയാഴ്ചയാണ് ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് വീണ്ടും ആശുപത്രിയിലാക്കിയത്. തുടർന്ന് രണ്ട് സ്റ്റെന്റുകൾ കൂടി സ്ഥാപിക്കേണ്ടിവന്നു.