അഹമ്മദാബാദ് : സെയ്ദ് മുഷ്താഖ് ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ രണ്ടാം തവണയും ചാമ്പ്യന്മാരായി തമിഴ്നാട്. ഇന്നലെ നടന്ന ഫൈനലിൽ ഏഴുവിക്കറ്റിനാണ് ദിനേഷ് കാർത്തിക് നയിച്ച തമിഴ്നാട് ബറോഡയെ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബറോഡയുടെ ഇന്നിംഗ്സ് 120/9ൽ അവസാനിച്ചു.മറുപടിക്കിറങ്ങിയ തമിഴ്നാട് രണ്ടോവർ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.
36 റൺസെടുക്കുന്നതിനിടെ ആറ് വിക്കറ്റുകളാണ് ബറോഡയ്ക്ക് നഷ്ടമായത്. നാലോവറിൽ 20 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഇടംകയ്യൻ സ്പിന്നർ മണിമാരൻ സിദ്ധാർത്ഥാണ് ബറോഡയെ തകർത്തുകളഞ്ഞത്.49 റൺസെടുത്ത വിഷ്ണു സോളങ്കിയും 29 റൺസടിച്ച അതിത് ഷേത്തുമാണ് ബറോഡയെ 100 കടത്തിയത്.
മറുപടിക്കിറങ്ങിയ തമിഴ്നാടിനായി ഹരി നിശാന്ത്(35),ബാബാ അപരാജിത്ത് (29*),ദിനേഷ് കാർത്തിക് (22) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. മണിമാരൻ സിദ്ധാർത്ഥാണ് മാൻ ഒഫ് ദമാച്ച്