jeo-baby

പുരുഷന്മാർ ശബരിമലയിൽ പോകാനായി മാലയിടുമ്പോൾ അവരുടെ വീട്ടിലുള്ള സ്ത്രീകൾ ഒരുപാടു ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്നുള്ളത് വസ്തുതയാണെന്ന് 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമയുടെ സംവിധായകൻ ജിയോ ബേബി. 'കൗമുദി ടിവി'യുടെ 'റീൽ ടു റിയൽ' എന്ന അഭിമുഖ പരിപാടിയിലൂടെയാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത്തരത്തിലെ രീതികൾ ഇപ്പോഴും സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നും അതിനെ കുറിച്ച് മനസിലാക്കിയ ശേഷമാണ് സിനിമ നിർമ്മിച്ചതെന്നും സംവിധായകൻ പറയുന്നു.

ശബരിമലയിൽ പോകാൻ മാലയിട്ടവർ ഉള്ള വീടുകളിലെ ആർത്തവ ഘട്ടത്തിലുള്ള സ്ത്രീകൾ ഒരുപാട് ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്നും സോഷ്യൽ മീഡിയ വഴി ഇത്തരത്തിൽ നിരവധി സ്ത്രീകൾ തങ്ങളുടെ അനുഭവങ്ങൾ വിവരിച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ടെന്നും സംവിധായകൻ പറയുന്നു. അതേസമയം കടുത്ത വിശ്വാസികളായ സ്ത്രീകൾ ഇക്കാര്യങ്ങൾ തങ്ങളുടെ കടമ എന്ന രീതിയിലാണ് കാണുന്നതെന്നും ജിയോ ബേബി പറയുന്നു.

വീഡിയോ ചുവടെ: