kani-kusruthi-

കഴിഞ്ഞ ദിവസം നടന്ന ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങിൽ അവാർഡുകൾ മേശപ്പുറത്ത് നിന്ന് എടുക്കേണ്ടി വന്നതിനെക്കുറിച്ച് വിവാദം ഉണ്ടായിരുന്നു. ആ വിവാദത്തിന്റെ അലയടികൾ ഒഴിയുന്നതിന് മുൻപ് മികച്ച നടിക്കുള്ള പുരസ്കാരം നേടിയ കനി കുസൃതി ചടങ്ങിൽ റെഡ് ലിപ്സ്റ്റിക്ക് ഇട്ട് വന്നതിനെ വിമർശിച്ച് ചിലർ രംഗത്തെത്തിയിരുന്നു. മുൻപ് ഒരു മാഗസിന്റെ കവർ ചിത്രത്തിനായുള്ള ഫോട്ടോഷൂട്ടിന് ശേഷം തന്നെ വെളുപ്പിച്ചതിന്റെ പേരിൽ കനി രംഗത്തെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കനിക്കെതിരെ വിമർശനമുയർന്നത്..

എന്നാൽ വിമർശകർക്ക് വായടപ്പിക്കുന്ന മറുപടിയാണ് കനി നൽകുന്നത്. ആ റെഡ് ലിപ്സ്റ്റിക് ഒരു നിലപാട് കൂടിയായിരുന്നെന്ന് താരം വ്യക്തമാക്കുന്നു. ലോകപ്രശസ്ത പോപ്പ് താരം റിഹാനയുടെ ബ്യൂട്ടി ബ്രാൻഡ് ആയ ഫെന്റി ബ്യൂട്ടിയുടെ ഉത്പന്നമാണ് താൻ ഉപയോഗിച്ചതെന്ന് കനി പറയുന്നു . സോഷ്യൽ മീഡിയയിലൂടെയാണ് കനിയുടെ പ്രതികരണം.

'അയ്യേ ലിപ്സ്റ്റിക് ഇട്ടൊ? എന്ന മലയാളി ചോദ്യത്തിന്.. അറിഞ്ഞുകൊണ്ട് തന്നെയാണ് ലോക പ്രശസ്തയായ 'റിഹാന' എന്ന സിംഗർ, സോംഗ് റൈറ്ററുടെ 'ഫെന്റിബ്യൂട്ടി' ബ്രാന്റിലെ 'യൂണിവേഴ്സൽ റെഡ് ലിപ്സ്റ്റിക്' ഇട്ട് പോയത്.' ആ 'റെഡ് ലിപ്സ്റ്റിക്' എന്തിനു നിലകൊള്ളുന്നു എന്ന് ആത്മാർഥമായി അറിയാൻ അഗ്രഹിക്കുന്നവർ വായിച്ചു മനസ്സിലാക്കുക എന്ന കുറിപ്പോടെയാണ് ഇതേക്കുറിച്ച് കനി വിവരിക്കുന്നത്.

"അയ്യേ ലിപ്സ്റ്റിക്‌ ഇട്ടൊ?" എന്ന മലയാളി ചോദ്യത്തിനു അറിഞ്ഞു കൊണ്ട്‌ തന്നെ ആണു ലോക പ്രശസ്തയായ 'റിഹാന' എന്ന സിംഗർ സോങ്ങ്...

Posted by Kani Kusruti on Saturday, 30 January 2021

ലോക പ്രശസ്തയായ ഗായിക റിഹാനയുടെ ഫെന്റിബ്യൂട്ടീ എന്ന ബ്രാന്റിലെ യൂണിവേഴ്സൽ റെഡ് ലിപ്സ്റ്റിക്കാണ് കനി ചടങ്ങിന് വരുമ്പോൾ ഉപയോഗിച്ചത്. കറുത്ത നിറമുള്ള തൊലിയുള്ളവർക്ക് ചുവന്ന നിറത്തിലുള്ള ലിപ്സ്റ്റിക്ക് ഇണങ്ങില്ലെന്ന പറച്ചിലുകൾക്കെതിരെയാണ് റിഹാനയുടെ ചുവന്ന ലിപ്സ്റ്റിക്ക് ഉണ്ടാക്കിയിട്ടുള്ളതെന്നും അതുകൊണ്ടാണ് ആ ലിപ്സ്റ്റിക്ക് തന്നെ താൻ തിരഞ്ഞെടുത്തതെന്നും കനി പറയുന്നു.

ലൈഫ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ റാപ്പറായ റോക്കി വെളുത്ത തൊലിയുള്ളവർക്കാണ് ചുവന്ന ലിപ്സ്റ്റിക്ക് ചേരുന്നത് എന്ന് പറഞ്ഞതിനെക്കുറിച്ചും ആ പരാമർശം വിമർശം ഏറ്റുവാങ്ങിയതിനെക്കുറിച്ചും പോസ്റ്റിൽ കനി പറയുന്നു.

കറുത്തവർഗക്കാരായ സ്ത്രീകളുടെ ചുണ്ടുകൾ ഒരേ സമയം കളിയാക്കപ്പെടുകയും സെക്ഷ്വലൈസ് ചെയ്യപ്പെടുകയും ചെയ്യുന്നതാണെന്നും അത് ഒരിക്കലും ചുവപ്പ് നിറം ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്യപ്പെടരുതെന്നും മറച്ചുവെക്കപ്പെടേണ്ടതാണെന്നുമുള്ള പൊതുധാരണയാണ് റാപ്പർ നേരിട്ട വിമർശനങ്ങളിൽ ഉൾപ്പെട്ടിരുന്നതെന്ന ലേഖനത്തിലെ ഭാഗവും കനി പോസ്റ്റിൽ ഉൾപ്പടുത്തിയിട്ടുണ്ട്. യൂണിവേഴ്‌സൽ ലിപ്സ്റ്റിക്കിനെ കുറിച്ച് കൂടുതൽ അറിയേണ്ടവർക്കായി വിവരങ്ങൾ അടങ്ങിയ ലിങ്കും കനി ഫേസ്‌ബുക്ക് പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.