ന്യൂഡൽഹി:അതിർത്തിയിലെ സംഘർഷങ്ന്നങളുടെ പശ്ചതാത്തലത്തിൽ 114 യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ വ്യോമസേന തയ്യാറെടുക്കുന്നു. 1.4 ലക്ഷം കോടിരൂപ ചെലവഴിച്ച് യുദ്ധവിമാനങ്ങൾ വാങ്ങാനാണ് പദ്ധതി.ഇതുസംബന്ധിച്ച പ്രാഥമിക നടപടിക്രമങ്ങൾ തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ.
ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം തദ്ദേശീയമായി വിമാനങ്ങൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യൻ കമ്പനിക്ക് വിദേശ കമ്പനി സാങ്കേതികവിദ്യ കൈമാറുന്ന രീതിയിൽ നടപടികൾ പൂർത്തിയാക്കാനാണ് ആലോചിക്കുന്നത്. യുഎസ്, ഫ്രാൻസ്, റഷ്യ, സ്വീഡൻ എന്നീ രാജ്യങ്ങളിലെ യുദ്ധവിമാന നിർമാണ കമ്പനികൾ ഇന്ത്യയ്ക്ക് വിവരങ്ങൾ കൈമാറുന്ന കാര്യത്തിൽ അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. റാഫേൽ യുദ്ധവിമാനങ്ങളുടേതിന് സമാനമായ സാങ്കേതിക മികവുള്ള കൂടുതൽ വിമാനങ്ങൾ വ്യോമസേനയ്ക്ക് ലഭ്യമാക്കാൻ വഴിതെളിക്കുന്നതാണ് നീക്കം.