ന്യൂഡൽഹി: രാജ്യത്തെ ജി.എസ്.ടി വരുമാനത്തിൽ റെക്കാഡ് നേട്ടം. ജനുവരി മാസത്തിൽ ജി.എസ്.ടിയായി നേടിയത് 1,19,847 കോടി രൂപയാണ്. കഴിഞ്ഞ ജനുവരിയെ അപേക്ഷിച്ച് 8 ശതമാനം വളർച്ചയാണ് ഇത്. കഴിഞ്ഞ മാസം ജി.എസ്.ടി വരുമാനം 1.15ലക്ഷം കോടി ആയിരുന്നു. തുടർച്ചയായ നാലാം മാസമാണ് ഒരു ലക്ഷം കോടി ജി.എസ്.ടി വരുമാനം നേടുന്നത്.