തിരുവനന്തപുരം : സംസഥാനത്ത് കൊവിഡ് വ്യാപനനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി സർക്കാർ രംഗത്ത്.. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നണ്ടോ എന്നു പരിശോധിക്കാനും നടപടികൾ എടുക്കാനും ജില്ലകളിൽ ഐ..എ..എസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. സ്ഥിതി വിശകലനം ചെയ്ത് നിരോധനാജ്ഞ ഉൾപ്പെടെ പ്രഖ്യാപിക്കാം. നിർദേശങ്ങൾ പാലിക്കാത്തവർക്ക് എതിരെ നടപടി എടുക്കാം. മൈക്രോ കണ്ടെയ്ൻമെന്റ് മേഖലകൾ ആക്കി തിരിച്ചു നിയന്ത്രണങ്ങൾ കർശനമാക്കാനും അനുമതി ഉണ്ട്.
ഫെബ്രുവരി മാസം അതി നിർണായകമെന്നാണ് വിദഗ്ദ്ധ സമിതി യോഗം വിലയിരുത്തിയത്.. ഇതിന്റെ അടിസ്ഥാനത്തിലാണ് കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്.