ആലപ്പുഴ: ജെഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് കെആർ ഗൗരിയമ്മയെ മാറ്റി. തുടർന്ന് നിലവിലെ പ്രസിഡന്റ് എഎൻ രാജൻ ബാബുവിനെ ജെഎസ്എസ് ജനറൽ സെക്രട്ടറിയായി ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു.
അനാരോഗ്യം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഗൗരിയമ്മയുടെ താൽപര്യപ്രകാരം തന്നെയാണ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കിയത്. ഇക്കാര്യം സംസ്ഥാന ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.
അതേസമയം ഗൗരിയമ്മയ്ക്ക് സംസ്ഥാന പ്രസിഡന്റ് സ്ഥാനം നൽകിയിട്ടുണ്ട്. ആക്ടിംഗ് പ്രസിഡന്റായി നിലവിലെ സെക്രട്ടറി സഞ്ജീവ് സോമരാജനെയും നിയമിച്ചു. 1994ൽ ജെഎസ്എസ് രൂപീകരിക്കപ്പെട്ട ശേഷം ആദ്യമായാണ് ഗൗരിയമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുന്നത്.