ഇന്ന് മധ്യവയസ്കരിൽ പലർക്കും കണ്ടുവരുന്ന രോഗമാണ് സന്ധിവാതം. സന്ധികൾക്ക് വേദനയോ വീക്കമോ ആയിട്ടാണ് രോഗം പ്രകടമാകുന്നത്. ശരീരഭാരം ഉയരത്തിന് അനുസരിച്ച് നിയന്ത്രിക്കുക. ഡോക്ടറുടെ നിർദേശപ്രകാരമുള്ള വ്യായാമങ്ങൾ ശീലിക്കണം. എന്നാൽ സന്ധികൾക്ക് വീക്കവും ചർമത്തിന് ചൂടും ചുവപ്പും അനുഭവപ്പെടുക ,സന്ധികളുടെ വഴക്കമില്ലായ്മ, വിശ്രമശേഷവും വേദന മാറാതിരിക്കുക, വേദനയോടൊപ്പം പനി, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായാൽ ഡോക്ടറെക്കണ്ട് വിദഗ്ധ ചികിത്സ തേടുക. രക്തപരിശോധന, എക്സ്റേ ഉൾപ്പെടെയുള്ള രോഗനിർണയ രീതികളിലൂടെ രോഗം കണ്ടെത്താനും ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്നതിലൂടെ പൂർണമായും മാറ്റാനും കഴിയുന്ന രോഗമാണ് സന്ധിവാതം. പാരമ്പര്യമായി രോഗ സാദ്ധ്യതയുള്ളവർ മുൻകൂട്ടി ഡോക്ടറെ വിവരം ധരിപ്പിക്കുക.