crime

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ കാപ്പിപ്പൊടിയിൽ പൊടിച്ചും കാരയ്ക്കക്കുള്ളിൽ വിത്തായിട്ടും രൂപം മാറ്റി കടത്താൻ ശ്രമിച്ച 70 ലക്ഷം രൂപയുടെ 1370 ഗ്രാം സ്വർണം എയർകസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. എട്ടു യാത്രക്കാരിൽ നിന്നാണ് കള്ളക്കടത്ത് പിടികൂടിയത്. ഇൻഡിഗോ വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കർണാടക സ്വദേശി ഷബീർ ഇൻസ്റ്റന്റ് കാപ്പിപ്പൊടിയിൽ സ്വർണം പൊടിച്ചു ചേർത്തു കടത്താനാണ് ശ്രമിച്ചത്. ഫ്‌ളൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ വയനാട് സ്വദേശി ബഷീർ ഈന്തപ്പഴം, ചോക്ലേറ്റ് എന്നിവക്കുള്ളിൽ ഒളിപ്പിച്ചാണ് സ്വർണക്കടത്തിന് ശ്രമിച്ചത്.