താനൂർ: മുക്കുപണ്ടം ബാങ്കിൽ പണയം വയ്ക്കാനെത്തിയ യുവാവ് അറസ്റ്റിൽ. ഒഴൂർ ഇല്ലത്തപ്പടി സ്വദേശി വടക്കിനിയേടത്ത് അൻവറാണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അൻവർ താനാളൂർ സർവീസ് സഹകരണ ബാങ്കിന്റെ മെയിൻ ബ്രാഞ്ചിലാണ് സ്വർണാഭരണം പണയം വയ്ക്കാനെത്തിയത്. അപ്രൈസർ സ്വർണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസിലായത്. അപ്രൈസർ ബാങ്ക് മാനേജരെ വിവരം അറിയിച്ചു. തുടർന്ന് ബാങ്കിനെ കബളിപ്പിക്കാൻ ശ്രമിച്ച ഇയാൾക്കെതിരെ അധികൃതർ താനൂർ പൊലീസിൽ പരാതി നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.