തിരൂരങ്ങാടി: ചെറുമുക്ക് കക്കാട് റോഡിൽ ആദ്യക്കാട് വയലോര സ്ഥലങ്ങളിൽ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം, ബാർബർ ഷോപ്പിലെ മാലിന്യവും തള്ളുന്നത് പതിവാകുന്നു. കക്കാട, ചുള്ളിപ്പാറ, കരുമ്പിൽ ഭാഗത്തെ വയലോര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ചെറുമുക്ക്, തിരൂരങ്ങാടി, ചെമ്മാട് ഭാഗത്തേക്ക് എളുപ്പത്തിൽ എത്താൻ ആശ്രയിക്കുന്ന വയലോര റോഡിലാണ് ഈ കാഴ്ച്ച. ദുർഗന്ധം കാരണം പ്രദേശവാസികൾ പൊറുതിമുട്ടിയിട്ടുണ്ട്. രാത്രി സമയങ്ങളിൽ ആളൊഴിഞ്ഞ ഇടം നോക്കിയാണ് സാമൂഹ്യ ദ്രോഹികൾ മാലിന്യം നിക്ഷേപിക്കുന്നത്.
കഴിഞ്ഞ വർഷം ഏക്കർ കണക്കിന് വ്യാപിച്ചുകിടക്കുന്ന ചെറുമുക്ക് പള്ളിക്കത്തായം വയലിൽ കതിർ ഇടാറായ ഞാറിൽ രാത്രിയുടെ മറവിൽ കക്കൂസ് മലിന്യം തള്ളിയിരുന്നു. സാമൂഹ്യ വിരുദ്ധർക്കെതിരെ പൊലീസിന് പരാതി നൽകാനുള്ള തീരുമാനത്തിനാട്ടുകാർ.