നിലമ്പൂർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നഗരസഭ കൗൺസിലർമാർക്ക് സ്വീകരണം നൽകി. മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി. എം.പി മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മർച്ചന്റ്സ് അസോസിയേഷൻ യൂനിറ്റ് പ്രസിഡന്റ് യു. നരേന്ദ്രൻ അദ്ധ്യക്ഷനായി. നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ പി.എം. ബഷീർ, സൈജിമോൾ, വി.എ കരീം, എരഞ്ഞിക്കൽ ഇസ്മയിൽ, മേലേക്കളം വിജയനാരായണൻ, സ്കറിയ സജി, ഷേർളി ടീച്ചർ, മർച്ചന്റ്സ് അസോസിയേഷൻ ജന.സെക്രട്ടറി വിൻസെന്റ് എ ഗോൺസാഗ, ട്രഷറർ ആലി കുട്ടി തുടങ്ങിയവർ സംസാരിച്ചു.