പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തോട്ടപ്പുള്ളി മഠത്തിൽ പ്രഭാകരനുണ്ണി (69) നിര്യാതനായി. പരേതനായ വെങ്കിടേശ്വര ഭട്ടിന്റെയും സാവിത്രി അടിശ്ശ്യാരുടേയും മകനാണ്. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ജീവനക്കാരനായിരുന്നു. അങ്ങാടിപ്പുറം വിദ്യാനികേതൻ സ്ഥാപക സെക്രട്ടറി, ജന്മഭൂമി പെരിന്തൽമണ്ണ ലേഖകൻ, കാശിനാഥ് സേവാ സമാജ് സെക്രട്ടറി, അങ്ങാടിപ്പുറം ഗണേശോത്സവ സെക്രട്ടറി എന്നീ നിലകളിൽ പൊതുപ്രവർത്തന രംഗത്ത് നിറസാനിധ്യമായിരുന്നു. ഭാര്യ: റിട്ട. അദ്ധ്യാപിക ഗിരിജ (പി.ടി.എം.യു.പി.എ സ് പുത്തനങ്ങാടി). മകൻ: നവനീത് കൃഷ്ണൻ (ക്യാപിറ്റൽ ട്രേഡേഴ്സ് അങ്ങാടിപ്പുറം). മരുമകൾ: ഗായത്രിസംസ്കാരം വീട്ടുവളപ്പിൽ നടന്നു.