മലപ്പുറം : ജില്ലയിൽ ഇന്നലെ 388 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 377 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. നേരിട്ടുള്ള സമ്പർക്കത്തിലൂടെ രോഗബാധിതരാകുന്നവർ വർദ്ധിക്കുന്ന സ്ഥിതി തുടരുന്നത് ആശങ്കാജനകമാണെന്നും ഈ സാഹചര്യത്തിൽ കൊവിഡ് ജാഗ്രതാ നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ആവർത്തിച്ച് അറിയിച്ചു. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഒരാളും ഉറവിടമറിയാതെ ഏഴ് പേരും ഇന്നലെ രോഗബാധിതരായവരിൽ ഉൾപ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തുനിന്നും രണ്ടുപേർ ഇതര സംസ്ഥാനത്ത് നിന്നുമാണ് ജില്ലയിലെത്തിയത്.