എടപ്പാൾ: വട്ടംകുളം പഞ്ചായത്തിലെ മാണൂർ, മൂതുർ പാടശേഖരങ്ങളിൽ കപ്പ, വാഴ കൃഷികൾ കാട്ടുപന്നി ഇറങ്ങി നശിപ്പിക്കുന്നത് നിത്യസംഭവമായി. വാഴയും കപ്പയും വേരോടെ പറിച്ചെടുത്ത് നശിപ്പിക്കുന്നത് തുടർക്കഥയായതോടെ എന്തു ചെയ്യണമെന്നറിയാത്ത വിഷമവൃത്തത്തിലാണ് കർഷകർ. ഏക്കർ കണക്കിനു സ്ഥലത്തെ കൃഷിയാണ് നശിപ്പിക്കുന്നത്. ഇതേക്കുറിച്ച് അടിയന്തരമായി പരിശോധിച്ച് നടപടി എടുക്കുമെന്ന് പുതിയ ഭരണസമിതി അംഗങ്ങൾ അറിയിച്ചു. ഇതിനിടയിൽ മയിലുകൾ എത്തി വിള നശിപ്പിക്കുന്നതും കൃഷിക്കാരെ ആശങ്കയിലാക്കുന്നു. വിളനാശത്തിന് നഷ്ടപരിഹാരം വേണമെന്നാണ് കൃഷിക്കാരുടെ ആവശ്യം.