pc

പെരിന്തൽമണ്ണ: മണ്ണുത്തി കാർഷിക സർവകലാശാല റിട്ട. റിസർച്ച് ഡയറക്ടറും ഹോർട്ടികൾച്ചർ
ഡീനുമായിരുന്ന തച്ചിങ്ങനാടം പറപ്പൂർ ഐശ്വര്യയിൽ ചെറുമുണ്ടയിൽ ഡോ. പി.സി. ശിവരാമൻ നായർ (92) നിര്യാതനായി. സംസ്‌കാരം ഇന്നുരാവിലെ 10ന് വീട്ടുവളപ്പിൽ.

കേരളത്തിലെ കാർഷിക മേഖലയുടെ വളർച്ചയിലും ഗവേഷണ പ്രവർത്തനങ്ങളിലും നേതൃപരമായ പങ്ക് വഹിച്ചിരുന്നു. ഓറഞ്ച് കൃഷിയെക്കുറിച്ചുള്ള ഗവേഷണത്തിന് ഡൽഹി ഐ.സി.എ.ആറിൽ നിന്നും കേരളത്തിൽ നിന്നാദ്യമായി പി.എച്ച്.ഡി നേടി. 20ൽപ്പരം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: ജാനകിയമ്മ. മക്കൾ: ഷീല (കൊച്ചി), കേണൽ. അനിൽകുമാർ ( മിലിറ്ററി എൻജിനിയറിംഗ്,​ ജോഡ്പൂർ), സുമി ( നെയ്‌വേലി). മരുമക്കൾ: കെ.എം. കൃഷ്ണകുമാർ (റിട്ട. നേവൽ ആർക്കിടെക്ട്), രശ്മി ( തൃശൂർ), അജിത് ( എൻജിനിയർ, നെയ്‌വേലി ലിഗ് നെറ്റ് കോർപറേഷൻ).