vvvv

താനൂർ: താനൂർ പരിയാപുരം തൃക്കൈക്കാട്ട് മഠത്തിലെ ഇളമുറ സ്വാമിയാർ കൃഷ്ണ ബ്രഹ്മാനന്ദ തീർത്ഥ (76) സമാധിയായി.

സമാധിയിരുത്തൽ ചടങ്ങുകൾക്ക് തന്ത്രി ആട്ടിരിമനയ്ക്കൽ വാസുദേവൻ നമ്പൂതിരി, കേശവൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. വാസുദേവ ബ്രഹ്മാനന്ദ തീർത്ഥ സ്വാമി, അച്യുതഭാരതി സ്വാമിയാർ, കൊളത്തൂർ അദ്വൈതാശ്രമത്തിലെ ചിദാനന്ദപുരി സ്വാമി, കോട്ടയം മഠത്തിലെ നാരായണൻ നമ്പൂതിരി, ശ്രീരാഘോപുരം സഭായോഗം പ്രതിനിധി ശംഭു നമ്പൂതിരി ചെറുതാഴം,

ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന നിർവാഹക സമിതി അംഗം ഗംഗാധരൻ, സംസ്ഥാന കമ്മിറ്റി അംഗം വേലായുധൻ, മേഖലാ സെക്രട്ടറി അശോകൻ , കൗൺസിലർമാരായ ജയപ്രകാശ്, സുമിത എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പുതിയ മഠാധിപതിയായി അച്യുത ഭാരതി സ്വാമിയാർ 20 ന് ചുമതലയേൽക്കും.