മലപ്പുറം : ജില്ലയിൽ ഇന്നലെ 478 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 461 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയും 12 പേർക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധ. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ നാലുപേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയിൽ നിലവിൽ 20,860 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 4,563 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. ഇതുവരെ 507 പേരാണ് കൊവിഡ് ബാധിതരായി ജില്ലയിൽ മരണമടഞ്ഞത്.
നേരിട്ടുള്ള സമ്പർക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണത്തിലെ വർദ്ധനവ് ഇപ്പോഴും തുടരുകയാണ്. ഇക്കാരണത്താൽ കൃത്യമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നതിൽ ഒരു തരത്തിലും വീഴ്ച അരുതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.