devir
പാണമ്പ്രയിൽ ലോറി ഡിവൈഡറിൽ കയറിയപ്പോൾ

തേഞ്ഞിപ്പലം: അപകടത്തിൽ കുപ്രസിദ്ധി നേടിയ പാണമ്പ്രയിൽ ലോറി ഡിവൈഡറിൽ കയറി . ശനിയാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. എറണാകുളത്ത് നിന്നും കണ്ണൂരിലേക്കു പാർസൽ സാധനങ്ങളുമായി പോകുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. സിഗ്നൽ സംവിധാനം ഇല്ലാത്തതാണ് അപകടത്തിന് മുഖ്യ കാരണമെന്ന് നാട്ടുകാരും ഡ്രൈവർമാരും പറയുന്നു. എതിർവശത്ത് നിന്നും വരുന്ന വാഹനങ്ങളുടെ വെളിച്ചം ഡിം ചെയ്യാത്തതും അപകടത്തിന് കാരണമായെന്ന് ലോറി ഡ്രൈവർ എറണാകുളം സ്വദേശിയായ വിഷ്ണു പറഞ്ഞു. വളവും കയറ്റവും കൂടിയുള്ള പാണമ്പ്രയിൽ ഈയിടെയാണ് ഡിവൈഡർ പുതുക്കി പണിതത്. എന്നാൽ വളവും കയറ്റവും സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോർഡോ ഡിവൈഡർ സൂചിപ്പിക്കുന്ന സിഗ്നലോ ഒന്നും ഇവിടെയില്ലാത്തത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. വളവ് തുടങ്ങുന്നതിനു മുമ്പ് ഇര വശങ്ങളിലുമായോ ഡിവൈഡറിലോ സിഗ്നൽ ടവർ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.