മലപ്പുറം: കൊവിഡ് വാക്സിനേഷൻ മൂന്നാം ദിവസം പിന്നിടുമ്പോൾ ജില്ലയിൽ വാക്സിൻ എടുത്തരുവടെ എണ്ണത്തിൽ പുരോഗതി ഉണ്ടായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.സക്കീന അറിയിച്ചു. ഇന്നലെ ജില്ലയിൽ 713 പേർക്കാണ് വാക്സിൻ എടുക്കാൻ തീരുമാനിച്ചത്. ഇതിൽ 93 ശതമാനം പേർ വാക്സിൻ സ്വീകരിച്ചു.
മൂന്ന് ദിവസങ്ങളിലായി ഇതു വരെ 1470 പേരാണ് ജില്ലയിൽ വാക്സിൻ എടുത്തത്. ആർക്കും തന്നെ ഇതു വരെ ഗുരുതരമായ പാർശ്വ ഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ചിലർക്ക് നേരിയ പനി ഉണ്ടായി. ഇത് ഏത് കുത്തിവയ്പ്പ് എടുത്താലും ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണം ആണ്. ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ഇനി ഈ ആഴ്ച വ്യാഴം, വെള്ളി ദിവസങ്ങളിലായി കുത്തിവയ്പ്പ് തുടരും
കുത്തിവയ്പ്പിനു ശേഷം എന്തെങ്കിലും പ്രശ്നം ഉണ്ടാവുകയാണെങ്കിൽ അത് പരിഹരിക്കുന്നതിനുള്ള എല്ലാ സംവിധാനവും എല്ലാ കുത്തിവയ്പ്പ് കേന്ദ്രങ്ങളിലും ഒരുക്കിയതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു