thalapoli
അധികാരികോട്ട താലപ്പൊലി

വള്ളിക്കുന്ന് : അധികാരികോട്ട താലപ്പൊലി പതിവിലും വ്യത്യസ്തമായി ചടങ്ങ് മാത്രമാക്കി നടത്തിയിട്ടും ഭക്തജനങ്ങളുടെ വൻപങ്കാളിത്തം. കാലത്തുമുതൽ നൂറുകണക്കിന് സ്ത്രീകളും പുരുഷന്മാരും ക്ഷേത്രത്തിൽ തൊഴുത് പോകുന്നുണ്ടായിരുന്നു .കഴിഞ്ഞ വർഷങ്ങളിലെല്ലാം മൂന്നുദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണ് നടന്നിരുന്നത്. ഈ വർഷം കൊവിഡ് നിയന്ത്രണങ്ങൾ കാരണം ഒരു ദിവസത്തിൽ ഒതുക്കുകയായിരുന്നു.