covid

മലപ്പുറം: ജില്ലയിൽ ഇന്നലെ 383 പേർ കൊവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. ഇതോടെ ജില്ലയിൽ രോഗമുക്തി നേടിയവരുടെ എണ്ണം 97,991 ആയി. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളുൾപ്പടെ 220 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 212 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഉറവിടമറിയാതെ ഏഴ് പേരും രോഗബാധിതരായി. ജില്ലയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയെതെങ്കിലും ജാഗ്രത കൈവിട്ടാൽ കണക്കുകൾ ഇനിയും ഉയർന്നേക്കുമെന്നും പൂർണമായും വൈറസ് മുക്തമാകുന്നത് വരെ ആരോഗ്യ ജാഗ്രത തുടരണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ മുന്നറിയിപ്പ് നൽകി.

ജില്ലയിലിപ്പോൾ 20,500 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 4,282 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്.