petrol
പെട്രോൾ പമ്പുകളിൽ ഫയർ ഫയർഫോഴ്സ് പരിശോധന നടത്തുന്നു

നിലമ്പൂർ : നിലമ്പൂർ മേഖലയിലെ വിവിധ പെട്രോൾ പമ്പുകളിൽ ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. വേനൽ കടുക്കുന്നതും ചൂട് കൂടുന്നതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനതലത്തിൽ നടക്കുന്ന പരിശോധനയുടെ ഭാഗമായായിരുന്നു ഇത്. ഇന്നലെ നിലമ്പൂർ, പൂക്കോട്ടുംപാടം, കരുളായി എന്നിവിടങ്ങളിലെ അഞ്ച് പമ്പുകളിലാണ് പരിശോധന നടന്നത്. പല പമ്പുകൾക്കും ഫയർഫോഴ്സിന്റെ സാധുവായ എൻ.ഒ.സിയുണ്ടായിരുന്നില്ല. ചിലയിടങ്ങളിൽ പ്രവർത്തനക്ഷമമല്ലാത്ത പ്രാഥമിക അഗ്നിശമന ഉപകരണങ്ങളും കണ്ടെത്തി. അടിയന്തരമായി ഫയർ എൻ. ഒ. സി നേടാൻ പമ്പുടമകളോട് നിർദ്ദേശിച്ചു. അല്ലാത്തപക്ഷം നടപടിക്ക് ബന്ധപ്പെട്ടവർക്ക് ശുപാർശ നൽകും. . ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് പമ്പ് ജീവനക്കാർക്ക് പരിശീലനവും നൽകി. മേഖലയിലെ മുഴുവൻ പെട്രോൾ പമ്പുകളിലും വരുംദിവസങ്ങളിൽ പരിശോധന നടത്തും. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എ. ശ്രീരാജ്, കെ. സഞ്ജു, ഹോംഗാർഡ് ടി. അലവിക്കുട്ടി എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.