കൊണ്ടോട്ടി:രണ്ട് കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശികളായ രണ്ടുപേരെ കൊണ്ടോട്ടി പൊലീസ് പിടികൂടി.കൊണ്ടോട്ടി എടവണ്ണപ്പാററോഡിലെ മുണ്ടക്കുളത്ത് വച്ച് വ്യാഴാഴ്ച പുലർച്ചെ നടന്ന പരിശോധനയിൽ വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ ഷജാദുൽ ഹക്ക് മുല്ല(39),റജബുൽ ഖാൻ(25) എന്നിവരെയാണ് കഞ്ചാവു സഹിതം പിടികൂടിയത്.
കൊണ്ടോട്ടിയിലും പരിസരങ്ങളിലുമായി അടുത്തകാലത്ത് വലിയ മയക്കുമരുന്ന് കടുത്തു സംഘമാണ് പിടിയിലായത്.ഈ മാസം ഇതുവരെയായി നാലുകേസുകളിലായി 35കിലോ കഞ്ചാവുമായി ഏഴ് പ്രതികളെയാണ് പിടികൂടിയത്.കൊണ്ടോട്ടി പൊലിസ് ഇൻസ്‌പെകട്ർ കെ.എം ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ വിനോദ് വലിയാട്ടൂർ,എസ്.ഐ ഷറഫുദ്ധീൻ,ജില്ലാ ആന്റി നാർക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ അബ്ദുൾ അസീസ് കാര്യാട്ട്, സത്യനാഥൻ മനാട്ട്,എസ്.ഐമാരായ രാമൻ, സുരേഷ്‌കുമാർ,പൊലിസ് ഡ്രൈവർ ചന്ദ്രൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്‌കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.