മലപ്പുറം: സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഫെബ്രുവരി മൂന്നിനും ജില്ലാ കമ്മിറ്റി യോഗം നാലിനും മലപ്പുറം കെ. ദാമോദരൻ സ്മാരകത്തിൽ ചേരും. സിപിഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പന്ന്യൻ രവീന്ദ്രൻ, കെ.ഇ ഇസ്മയിൽ, സംസ്ഥാന അസി. സെക്രട്ടറിമാരായ കെ. പ്രകാശ് ബാബു, സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർമാരായ വി ചാമുണ്ണി, പി.പി സുനീർ എന്നിവർ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് അറിയിച്ചു.