പാലക്കാട്: കൊവിഡ് പ്രതിസന്ധി മൂലം സർവീസ് നിറുത്തിയ പാലക്കാട്- തിരുനൽവേലി പാലരുവി എക്‌സ്പ്രസ് ഉൾപ്പെടെ മൂന്ന് വണ്ടികൾ കൂടി പ്രത്യേക എക്‌സ്പ്രസ് ട്രെയിനുകളായി ഓടിത്തുടങ്ങുന്നു. തിരുനൽവേലി- പാലക്കാട് പാലരുവി എക്‌സ്പ്രസ് ഇന്ന് ഓടിതുടങ്ങും.
കോയമ്പത്തൂർ ജംഗ്ഷൻ- മംഗളൂരു പ്രതിദിന വണ്ടി, മംഗളൂരു സെൻട്രൽ- നാഗർകോവിൽ പ്രത്യേക വണ്ടി (ഏറനാട് എക്‌സ്പ്രസ്) എന്നിവ ആറിന് ഓടിത്തുടങ്ങും. ട്രെയിൻ നമ്പർ 06791 തിരുനൽവേലി- പാലക്കാട് ജംഗ്ഷൻ പ്രതിദിനവണ്ടി ഇന്നു മുതൽ ദിവസവും രാത്രി 11.15ന് പുറപ്പെടും. പിറ്റേന്ന് ഉച്ചയ്ക്ക് 12.50ന് പാലക്കാട് ജംഗ്ഷനിൽ എത്തും.
പാലക്കാട് ജംഗ്ഷൻ- തിരുനൽവേലി പ്രത്യേക വണ്ടി (06792) അഞ്ചു മുതൽ ദിവസവും വൈകിട്ട് 4.05ന് പുറപ്പെടും. തിരുനൽവേലിയിൽ പിറ്റേന്ന് പുലർച്ചെ 4.55ന് എത്തും. നാല് സ്ലീപ്പർ ക്ലാസ് കോച്ചുകളും എട്ട് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളുമാണ് വണ്ടിയിൽ ഉണ്ടാവുക.
മംഗളൂരു സെൻട്രൽ- നാഗർകോവിൽ പ്രതിദിന പ്രത്യേക വണ്ടി (06605) ആറിന് രാവിലെ 7.20ന് പുറപ്പെട്ട് നാഗർകോവിലിൽ രാത്രി 11.20ന് എത്തും. നാഗർകോവിൽ- മംഗളൂരു സെൻട്രൽ പ്രത്യേക വണ്ടി (06606) ഏഴിന് പുലർച്ചെ രണ്ടിന് നാഗർകോവിലിൽ നിന്ന് പുറപ്പെട്ടി മംഗളൂരുവിൽ വൈകീട്ട് ആറിന് എത്തും. ഒരു എ.സി ചെയർ കാറും ഇരുന്ന് യാത്ര ചെയ്യാവുന്ന 18 സെക്കൻഡ് ക്ലാസ് കമ്പാർട്ട്‌മെന്റുകളുമാണ് ഉണ്ടാവുക.
കോയമ്പത്തൂർ ജംഗ്ഷൻ- മംഗളൂരു പ്രതിദിന റിസർവ്ഡ് സെപ്ഷ്യൽ (06323) ആറിന് രാവിലെ 7.55ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെടും. വൈകിട്ട് 6.50ന് മംഗളൂരുവിൽ എത്തും. 06324 നമ്പർ വണ്ടി മംഗളൂരുവിൽ നിന്ന് ഏഴിന് രാവിലെ ഒമ്പതിന് പുറപ്പെടും. വൈകിട്ട് 7.55ന് കോയമ്പത്തൂരിൽ എത്തും. 12 സെക്കൻഡ് ക്ലാസ് സിറ്റിംഗ് കോച്ചുകളാണ് വണ്ടിയിൽ ഉണ്ടാവുക.