nelliyapathi
നെല്ലിയാമ്പതി സർക്കാർ ഓറഞ്ച് ഫാമിലെ ക്വാളിഫ്ലവർ കൃഷി.

നെല്ലിയാമ്പതി: സർക്കാർ ഓറഞ്ച് ആന്റ് വെജിറ്റബിൾ ഫാമിൽ ശീതകാല പച്ചക്കറി വിളവെടുപ്പ് തുടങ്ങി. ഓറഞ്ച് വിളവെടുപ്പ് പൂർത്തിയായതിന് ശേഷം നവംബറിൽ ഓറഞ്ച് ചെടികൾക്ക് ഇടയിലായാണ് തണുപ്പിൽ ഉണ്ടാകുന്ന പച്ചക്കറി കൃഷി ആരംഭിച്ചത്. ക്യാബേജ്, കാരറ്റ്, ക്വാളിഫ്ളവർ, ന്യൂൾകോൾ, ബ്രക്കോളി, ബീൻസ്, ബട്ടർ ബീൻസ്, ചൈനീസ് ക്യാബേജ്, ബീറ്റ്റൂട്ട്, മുള്ളങ്കി, പയർ, തക്കാളി, പച്ചപട്ടാണി എന്നിവയാണ് കൃഷി ചെയ്യുന്നത്.

വന്യമൃഗ ശല്യം കുറയ്ക്കുന്നതിന് സോളാർ വൈദ്യുതി വേലികെട്ടി സംരക്ഷിച്ച് ആറു ഹെക്ടർ സ്ഥലത്താണ് വിവിധ തട്ടുകളിലായി പച്ചക്കറി കൃഷി.

ക്യാബേജ്, ബ്രക്കോളി, ക്വാളിഫ്ളവർ, ബീൻസ്, തുടങ്ങിയവയുടെ വിളവെടുപ്പാണ് നിലവിൽ ആരംഭിച്ചത്. വിളവെടുക്കുന്ന പച്ചക്കറി, ഫാമിനോട് ചേർന്നുള്ള കേന്ദ്രത്തിലൂടെയാണ് പൂർണ്ണമായും വില്പന നടത്തുന്നത്.

വിനോദ സഞ്ചാരികളെ ആശ്രയിച്ചാണ് വില്പന. ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതൽ വിളവെടുപ്പ്. അവധി ദിവസങ്ങളിൽ 40,000 രൂപയ്ക്ക് മുകളിൽ വില്പന നടക്കുന്നുണ്ട്.

-നാരായണൻകുട്ടി, കൃഷി അസിസ്റ്റന്റ്.

ഫാമിനകത്തിലൂടെ ഒഴുകുന്ന പുഴയിൽ തടയണ കെട്ടിയാണ് ജലസേചനം. കൃഷി രീതികളെ കുറിച്ച് അറിയുന്നതിനും നേരിട്ട് മനസിലാക്കുന്നതിനും മാതൃക കൃഷിത്തോട്ടവും സജ്ജീകരിച്ചിട്ടുണ്ട്.

-ജോൺസൺ പുറവക്കാട്, ഫാം സൂപ്രണ്ട്.

പച്ചക്കറി- വില (കിലോയിൽ)