film
പ്ര​തീ​ക്ഷ​യോ​ടെ...​ലോ​ക്ക് ​ഡൗ​ൺ​ ​ഇ​ള​വി​നെ​ ​തു​ട​ർ​ന്ന് ​ഒ​മ്പ​തു​മാ​സ​മാ​യി​ ​അ​ട​ഞ്ഞു​കി​ട​ന്ന​ ​സി​നി​മാ​ ​തിയേറ്ററുകൾ​ ​തു​റ​ക്കാ​ൻ​ ​അ​നു​മ​തി​യാ​യെ​ങ്കി​ലും​ ​എ​ന്നു​മു​ത​ൽ​ ​വേ​ണ​മെ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​ഉ​ട​മ​ക​ൾ​ ​ഇ​നി​യും​ ​തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.​ ​വ​രു​മാ​നം​ ​നി​ല​ച്ച​ ​തി​യ്യേ​റ്റ​ർ​ ​പ​രി​സ​ര​ങ്ങ​ളി​ൽ​ ​ചെ​റി​യ​ ​ക​ച്ച​വ​ടം​ ​ചെ​യ്യു​ന്ന​വ​രും​ ​ഉ​ട​ൻ​ ​തു​റ​ക്കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ്.​ ​പാ​ല​ക്കാ​ട് ​പ്രി​യ​ദ​ർ​ശി​നി​ ​തി​യ്യേ​റ്റ​റി​ന് ​മു​ന്നി​ൽ​ ​കൈ​വ​ണ്ടി​ ​മോ​ടി​പ്പി​ടി​പ്പി​ക്കു​ന്ന​ ​തെ​രു​വ് ​ക​ച്ച​വ​ട​ക്കാ​ര​ൻ.​ ​ഫോ​ട്ടോ​:​ ​പി.​എ​സ്.​മ​നോ​ജ്‌

 തിയ്യേറ്റർ ഉടമകൾ നൽകാനുള്ള കുടിശിക 23 കോടി

 നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘനകൾ ഇന്ന് ചർച്ച നടത്തും

 വിജയുടെ മാസ്റ്ററോടെ തിയ്യേറ്ററുകൾ തുറക്കാൻ സാദ്ധ്യത

പാലക്കാട്: കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട തിയ്യേറ്ററുകൾക്ക് ഇന്നലെ മുതൽ തുറന്ന് സിനിമാ പ്രദർശനം നടത്താൻ സർക്കാർ അനുമതി നൽകിയിട്ടും അടഞ്ഞുതന്നെ കിടന്നു. കൊവിഡിന് മുമ്പ് നൽകാനുള്ള കുടിശ്ശിക ലഭിക്കാതെ പുതിയ സിനിമകൾ തിയ്യേറ്റർ ഉടമകൾക്ക് നൽകില്ലെന്ന കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെയും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും കടുത്ത നിലപാടാണ് തിരിച്ചടിയായത്.

23 കോടി രൂപയാണ് തിയ്യേറ്റർ ഉടമകളിൽ നിന്ന് നിർമ്മാതാക്കൾക്കും വിതരണക്കാർക്കുമായി ലഭിക്കാനുള്ളത്. അടിയന്തരമായി കുടിശിക തുക നൽകണമെന്നാണ് ഇവരുടെ ആവശ്യം. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ ഇന്ന് കൊച്ചിയിൽ ഇരുസംഘടനകളും സംയുക്ത യോഗം ചേരും. ഇരുവിഭാഗവും തമ്മിൽ ഒരു ഒത്തുതീർപ്പിലെത്തിയാൽ അടുത്തയാഴ്ചയോടെ തിയ്യേറ്ററുകൾ തുറന്നേക്കും. മാർച്ച് പത്തിനാണ് സംസ്ഥാനത്തെ തിയ്യേറ്ററുകൾ അടച്ചത്.

കൊവിഡിന് മുമ്പ് റിലീസ് ചെയ്ത് സാമ്പത്തികമായി വിജയിച്ച മെഗാസ്റ്റാർ ചിത്രങ്ങളുടെ അടക്കം ലാഭവിഹിതം തിയ്യേറ്റർ ഉടമകൾ വിതരണക്കാർക്കും നിർമ്മാതാക്കൾക്കും നൽകാനുണ്ട്. കുടിശിക തീർക്കാതെ പുതിയ സിനിമകൾ നൽകില്ലെന്ന ഉറച്ച നിലപാടിലാണ് സംഘടന. വളരെ ചുരുക്കം പേർ പണം നൽകിയിട്ടുണ്ട്. അവർക്കുമാത്രം സിനിമ നൽകാമെന്ന് ആദ്യഘട്ടത്തിൽ ആലോചനയുണ്ടായിരുന്നെങ്കിലും അത് ആകെ കളക്ഷനെയും ലാഭ വിഹിതത്തേയും ബാധിക്കുമെന്നതിനാൽ ഉപേക്ഷിച്ചു.

പ്രശ്നം പരിഹരിക്കപ്പെട്ടാൽ വിജയിന്റെ മാസ്റ്റർ സിനിമയുടെ റിലീസോടെ തുറക്കും. സർക്കാർ തീരുമാനം വന്നതിന് പിറ്റേന്ന് മുതൽ ജില്ലയിലെ തിയ്യേറ്ററുകളുടെ അറ്റകുറ്റപണികളും അണുനശീകരണവും ആരംഭിച്ചിട്ടുണ്ട്.

വരുമാന വിഹിതം ഇങ്ങനെ

 എ.സി തിയ്യേറ്ററുകളിൽ ആദ്യത്തെ ആഴ്ചയിലെ വരുമാനത്തിൽ നിന്ന് 60% വിതരണക്കാരനും 40% തിയ്യേറ്റർ ഉടമയ്ക്കും.

 രണ്ടാമത്തെ ആഴ്ച 55% വിതരണക്കാരനും 45% തിയ്യേറ്റർ ഉടമയ്ക്കും.

 മൂന്നാമത്തെ ആഴ്ച വിതരണക്കാരനും നിർമ്മാതാവിനും 50%.

 വിതരണക്കാരും നിർമ്മാതാക്കളും തമ്മിലാണ് കരാറിൽ ഏർപ്പെടുന്നത്.

 സിനിമ വിജയമാണെങ്കിൽ ലാഭവിഹിതത്തിന്റെ 20 മുതൽ 30% വരെ തുക വിതരണക്കാർ നിർമ്മാതാവിന് നൽകണം.

 മലയാള സിനിമാ മേഖലയിൽ പല നിർമ്മാതാക്കളും വിതരണക്കാർ കൂടിയാണ്.

 തിയ്യേറ്റർ ഉടമകൾ കുടിശ്ശിക നൽകാത്തതിനാൽ ഇവർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.