tanker
ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​രാ​ത്രി​ ​ക​ൽ​മ​ണ്ഡ​പം​ ​ബൈ​പ്പാ​സ് ​റോ​ഡി​ൽ​ ​അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ ​ടാ​ങ്ക​ർ​ ​ലോ​റി.

പാലക്കാട്: കൽമണ്ഡപം ബൈപ്പാസിൽ മണലിക്ക് സമീപം ടാങ്കർ ലോറി ഡിവൈഡറിൽ തട്ടി മറിഞ്ഞതിനെ തുടർന്ന് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ബുധനാഴ്ച രാത്രി 11.30നാണ് മധുരയിൽ നിന്ന് മംഗലാപുരത്തേക്ക് പോയ ടാങ്കർ മറിഞ്ഞത്. ഡ്രൈവർ രാജീവ് (31) പരിക്കില്ലാതെ രക്ഷപ്പെട്ടു. പാലക്കാട് അഗ്നിശമന സേനയുടെയും നോർത്ത് പൊലീസിന്റെയും നേതൃത്വത്തിൽ ക്രെയിൻ ഉപയോഗിച്ച് ടാങ്കർ നീക്കിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സീനിയർ ഫയർ റെസ്‌ക്യൂ ഓഫീസർ നൗഷാദ്, ഫയർ റെസ്‌ക്യൂ ഓഫീസർ ദിലീഷ്, ജിജു, നവാസ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.