പാലക്കാട്: മുന്നണി മാറ്റം ചർച്ച ചെയ്യാൻ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ജില്ലയിലെ പാർട്ടി പ്രവർത്തകർക്ക് നൽകിയ സ്വീകരണത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. എൻ.സി.പി ഇടതുമുന്നണിയിൽ ഉറച്ച് നിൽക്കും. ടി.പി.പീതാംബരന്റെയും തന്റെയും നിലപാടിൽ വൈരുദ്ധ്യമില്ല. അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രനേതൃത്വമാണ്.
തർക്കമുണ്ടെങ്കിൽ പാർട്ടിക്കകത്ത് പരിഹരിക്കും. നിയമസഭാ സീറ്റിനായി എൻ.സി.പിയെപോലെ കേരള കോൺഗ്രസിനും അവകാശവാദം ഉന്നയിക്കാം. അന്തിമ തീരുമാനമെടുക്കേണ്ടത് മുന്നണി നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.