paddy
രോഗം ബാധിച്ച നെൽച്ചെടികൾ


ആ​ല​ത്തൂ​ർ​:​ ​നെ​ല്ലി​നെ​ ​ന​ശി​പ്പി​ക്കു​ന്ന​ ​ചാ​ഴി​യെ​ ​ന​ശി​പ്പി​ക്കാ​ൻ​ ​ക​ർ​ഷ​ക​ർ​ക്ക് ​മി​ത്ര​മാ​യി​ ​ബ്യു​വേ​റി​യ​ ​ബാ​സി​യാ​ന​ ​എ​ന്ന​ ​കു​മി​ൾ.​ ​വെ​ള്ള​ത്തി​ൽ​ ​ക​ല​ക്കി​ ​ത​ളി​ക്കാ​വു​ന്ന​ ​രൂ​പ​ത്തി​ൽ​ ​ബ്യു​വേ​റി​യ​ ​കു​മി​ൾ​ ​ആ​ല​ത്തൂ​ർ​ ​കൃ​ഷി​ഭ​വ​നി​ൽ​നി​ന്ന് ​ക​ർ​ഷ​ക​ർ​ക്ക് ​ല​ഭി​ക്കു​മെ​ന്ന് ​കൃ​ഷി​ ​ഓ​ഫീ​സ​ർ​ ​എം.​വി.​ര​ശ്മി​ ​പ​റ​ഞ്ഞു.
ക​തി​ര് ​വ​ന്നു​തു​ട​ങ്ങു​മ്പോ​ൾ​ ​ആ​ദ്യം​ ​വ​ന്ന​ ​ക​തി​രു​ക​ളി​ലും​ ​വ​ര​മ്പി​ലും​ ​ചാ​ഴി​ക​ളെ​ ​ക​ണ്ടു​തു​ട​ങ്ങു​മ്പോ​ഴേ​ ​ബ്യു​വേ​റി​യ​ ​ത​ളി​ക്കാം.​ ​ഏ​ക്ക​റി​ന് 500​ ​മി​ല്ലി​ ​ബ്യു​വേ​റി​യ​ 100​ ​ലി​റ്റ​ർ​ ​വെ​ള്ള​ത്തി​ൽ​ ​ക​ല​ക്കി​ ​വൈ​കീ​ട്ട് ​അ​ഞ്ചു​മ​ണി​ക്കു​ശേ​ഷം​ ​പാ​ട​ത്തും​ ​വ​ര​മ്പി​ലും​ ​ത​ളി​ച്ച് ​കൊ​ടു​ക്ക​ണം.​ ​പാ​ട​ത്ത് ​മി​ത​മാ​യ​ ​അ​ള​വി​ൽ​ ​വെ​ള്ളം​ ​കെ​ട്ടി​നി​ർ​ത്തു​ന്ന​ത് ​ബ്യു​വേ​റി​യ​ ​വേ​ഗ​ത്തി​ൽ​ ​വ്യാ​പി​ക്കാ​ൻ​ ​ഫ​ല​പ്ര​ദ​മാ​ണ്.
ബ്യു​വേ​റി​യ​ ​ത​ളി​ക്കു​മ്പോ​ൾ​ ​ചാ​ഴി​ക​ൾ​ക്ക് ​പൂ​പ്പ​ൽ​ ​ബാ​ധ​യേ​റ്റ് ​രോ​ഗം​ ​വ​ന്ന് ​ന​ശി​ക്കും.​ ​രോ​ഗം​ ​ബാ​ധി​ച്ച​ ​ചാ​ഴി​ക​ളി​ൽ​നി​ന്ന് ​മ​റ്റു​ചാ​ഴി​ക​ൾ​ക്കും​ ​രോ​ഗം​ ​പ​ട​രും.
രാ​സ​കീ​ട​നാ​ശി​നി​ക​ൾ​ ​ത​ളി​ക്കു​ന്ന​തി​നേ​ക്കാ​ൾ​ ​ഫ​ല​പ്ര​ദ​മാ​യി​ ​കീ​ട​നി​യ​ന്ത്ര​ണം​ ​സാ​ധ്യ​മാ​ക്കു​ന്ന​താ​ണ് ​ഈ​ ​മി​ത്ര​കു​മി​ൾ.​ ​ഒ​രേ​ക്ക​റി​ന് ​ത​ളി​ക്കാ​നു​ള്ള​ 500​ ​മി​ല്ലി​ ​ബ്യു​വേ​റി​യ​യ്ക്ക് 150​ ​രൂ​പ​യാ​ണ് ​വി​ല.​ ​ആ​വ​ശ്യ​മു​ള്ള​ ​ക​ർ​ഷ​ക​ർ​ ​കൃ​ഷി​ഭ​വ​നു​മാ​യി​ ​ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും​ ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.