tree
മലമ്പുഴ ഡാം കാർ പാർക്കിംഗ് ഏരിയയിലെ അപകട ഭീഷണിയായ ആൽമരം മുറിച്ചുമാറ്റുന്നു.

മലമ്പുഴ: യാത്രക്കാർക്കും വ്യാപാരികൾക്കും അപകട ഭീഷണിയായ മലമ്പുഴ ഡാം കാർ പാർക്കിംഗ് ഏരിയയിലെ ആൽമരം മുറിച്ചു തുടങ്ങി. അഞ്ച് വർഷത്തിലധികമായി അപകടകരമായി നിൽക്കുന്ന മരം മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാരും സപീപത്തുള്ള കച്ചവടക്കാരും ജലസേചന വകുപ്പിന് നിവേദനം നൽകിയിരുന്നു. മരം മുറിക്കുന്നത് സംബന്ധിച്ച് വനംവകുപ്പിന്റെ അനുവാദത്തിനായി പലതവണ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.

ഇതിനിടയിൽ അഞ്ചുതവണ ആലിന്റെ ശിഖരങ്ങൾ പൊട്ടിവീണ് ടോൾ ബൂത്ത്, സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥാപനം ഉൾപ്പെടെ തകർന്നിരുന്നു. ശിഖരങ്ങൾ വീഴുന്നതുമൂലം നിരവധി ഇരുചക്ര വാഹനങ്ങൾക്ക് കേടുപാടും സംഭവിച്ചിട്ടുണ്ട്. നാട്ടുകാർ വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് വി.എസ്.അച്യുതാനന്ദൻ എം.എൽ.എ.യുടെ പി.എ.അനിൽ കുമാർ നടത്തിയ ഇടപെടലിലൂടെയാണ് ദുരന്ത നിവാരണ പദ്ധതിയിൽ മരം മുറിക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയത്.