valayar-

പാലക്കാട്: വാളയാർ കേസിൽ തുടരന്വേഷണത്തിന് പോക്‌സോ കോടതി അനുമതി. പ്രത്യേക അന്വേഷണ സംഘം നൽകിയ അപേക്ഷ കോടതി അംഗീകരിച്ചു. കൂടുതൽ തെളിവ് ശേഖരിക്കാനുണ്ടെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി പുനർവിചാരണയ്ക്ക് ഉത്തരവിട്ടിരുന്നു. തുടരന്വേഷണം സ്വാഗതം ചെയ്ത പെൺകുട്ടികളുടെ അമ്മയും സമരസമിതിയും കേസ് കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. നിലവിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സർക്കാർ കോടതിയിൽ അപേക്ഷ നൽകിയിട്ടില്ല. അതിനാൽ റെയിൽവേ എസ്.പി ആർ.നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് ഏറ്റെടുക്കുക.