muthalamada
മുതലമടയിലെ മാവ് കർഷകർക്ക് തേനീച്ചപ്പെട്ടികൾ വിതരണം ചെയ്യുന്നു.

കൊല്ലങ്കോട്: മുതലമട മാംഗോസിറ്റിയിൽ നിന്ന് ഇനി മാംഗോ ഹണിയും വിപണിയിലെത്തും. മാവ് കൃഷി സമഗ്ര വികസന പൈലറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കർഷകർക്ക് തേനുല്പാനത്തിനുള്ള വഴിയൊരുക്കുന്നത്. മാന്തോപ്പിൽ പരാഗണത്തിന് സഹായമാകുന്നതിന് പുറമേ കർഷകർക്ക് തേൻ വില്പനയിലൂടെ അധിക വരുമാനവും ലഭിക്കും.

മാന്തോപ്പുകളിൽ തേനീച്ചപ്പെട്ടികൾ വെയ്ക്കുന്നതോടെ പരാഗണ തോത് കൂടുന്നതോടൊപ്പം കീടനാശിനി പ്രയോഗം കുറയ്ക്കാനുമാകും. തേനുല്പാദനത്തിനും തേനീച്ച പരിപാലനത്തിനും കർഷകർക്ക് മൂന്ന് ദിവസത്തെ പരിശീലനം നൽകി. തേൻ മുതലമട മാംഗോ ഹണി എന്ന പേരിൽ വിപണിയിലിറക്കും.

47 കർഷകർക്ക് 204 തേനീച്ചപ്പെട്ടികൾ വിതരണം ചെയ്തു. ഒന്നിന് 1400 വില വരുന്ന പെട്ടി 840 രൂപ നിരക്കിലാണ് വിതരണം ചെയ്തത്.

-എസ്.എസ്.സുജിത്ത്,​ കൃഷി ഓഫീസർ.