r

പാലക്കാട്: ജില്ലയിൽ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന നിരവധി പേർ അനർഹമായി എ.എ.വൈ/മുൻഗണന കാർഡുകൾ കൈവശം വെയ്ക്കുന്നതായി എ.ഡി.എമ്മിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാതല വിജിലൻസ് കമ്മിറ്റി യോഗം വിലയിരുത്തി. അനർഹർ 31നകം റേഷൻ കാർഡുകൾ അതത് താലൂക്ക് സപ്ലൈസ് ഓഫീസിൽ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്നും അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ യു.മോളി അറിയിച്ചു. കാർഡുടമ മരണപ്പെട്ടിട്ടുണ്ടെങ്കിൽ രജിസ്റ്റർ ചെയ്ത റേഷൻ കടയിലോ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിലോ നിർബന്ധമായും റിപ്പോർട്ട് ചെയ്യണം.

എ.എ.വൈ/മുൻഗണന കാർഡിന് അർഹതയില്ലാത്തവർ

1. സർക്കാർ/അർദ്ധ സർക്കാർ/പൊതുമേഖലാ/സഹകരണ ജീവനക്കാർ, അദ്ധ്യാപകർ, സർവീസ് പെൻഷൻകാർ.

2) ആദായ നികുതി അടക്കുന്നവർ.

3) പ്രതിമാസ വരുമാനം 25,000 രൂപക്ക് മുകളിലുള്ളവർ.

4) സ്വന്തമായി ഒരേക്കറിനുമേൽ ഭൂമിയുള്ളവർ (പട്ടികവർഗം ഒഴികെ).

5) സ്വന്തമായി 1000 ചതുരശ്ര അടിക്ക് മുകളിൽ വിസ്തീർണ്ണമുള്ള വീട്, ഫ്ളാറ്റ് ഉള്ളവർ.

6) നാലുചക്ര വാഹനം സ്വന്തമായുള്ളവർ (ഏക ഉപജീവന മാർഗമായ ടാക്സി ഒഴികെ)

7) കുടുംബത്തിൽ ആർക്കെങ്കിലും വിദേശ ജോലിയിൽ നിന്നോ സ്വകാര്യ ജോലിയിൽ നിന്നോ 25,000 രൂപയിൽ അധികം പ്രതിമാസ വരുമാനുള്ളവർ.