m
മുതലമടയിലെ നിലക്കടല വിളവെടുപ്പ്


കൊല്ലങ്കോട്: മുതലമട കൊല്ലങ്കോട് പഞ്ചായത്തുകളിൽ ഒരു കാലത്ത് വ്യാപകമായിരുന്ന നിലക്കടല കൃഷി ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുന്നു. മുതലമട കൃഷി ഓഫീസറുടെ പ്രത്യേക താല്പര്യപ്രകാരം കൃഷിയിറക്കിയ നിലക്കടല മികച്ച വിളവ് ലഭിച്ചതോടെയാണ് പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.

കൊല്ലങ്കോട് എവർഗ്രീൻ ഫാർമേഴ്സ് ക്ലബ്ബിന്റെ പിന്തുണയോടെ കൃഷിയിറക്കിയ സ്ഥലങ്ങളിലാണ് വിളവെടുപ്പ് നടന്നത്. പട്ടാമ്പി കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ നിന്ന് സൗജന്യമായി കിട്ടിയ വിത്തുപയോഗിച്ച് 50 സെന്റ് സ്ഥലത്താണ് വിളവിറക്കിയതെന്ന് കർഷകരായ ഓന്നൂർപള്ളം സുരേഷും കല്ലുകുത്തികളം അനിൽകുമാറും പറഞ്ഞു.

വിളവെടുപ്പ് നടത്തിയ നിലക്കടല ഉണക്കി വിത്താക്കിയ ശേഷം അടുത്ത സീസണിൽ കൂടുതൽ കർഷകരെ കണ്ടെത്തി കൃഷിയിറക്കാനാണ് തീരുമാനം.