f

അഗളി: വിപണിയിൽ ഉല്പന്നങ്ങൾക്ക് മതിയായ വില ലഭിക്കുന്നില്ലെന്ന ആക്ഷേപം നിലനിൽക്കേ അട്ടപ്പാടിയിലെ കർഷകർക്ക് ആശ്വാസമായി പൂക്കൃഷി. അഗളി, പുതൂർ പഞ്ചായത്തുകളിൽ ഭവാനി പുഴയുടെ തീരങ്ങളിലെ വെള്ളമാരി, ചാളയൂർ, ഇലച്ചിവഴി പ്രദേശങ്ങളിലായി ജമന്തി, ചെണ്ടുമല്ലി, കുറ്റിമുല്ല ഇനങ്ങളിൽപ്പെട്ട പൂകൃഷി സജീവമാണ്.

20 സെന്റ് മുതൽ ഒരേക്കറിൽ വരെയാണ് കൃഷി. കുറ്റിമുല്ല കിലോയ്ക്ക് 1000 രൂപ കൃഷിയിടത്തിൽ തന്നെ ലഭിക്കും. മറ്റുള്ളവയ്ക്ക് 2000 മുതൽ 500 വരെ വിലയുണ്ട്. വിവാഹ-ഉത്സവ സീസണും ആഘോഷങ്ങളും ആരംഭിച്ചതിനാൽ കൂടുതൽ വില ലഭിക്കുമെന്ന് വെള്ളമാരിയിലെ യുവകർഷകനായ അനിൽകുമാർ പറയുന്നു. പുലർച്ചെ തന്നെ പൂക്കൾ തോട്ടത്തിൽ നിന്ന് പറിച്ചെടുത്ത് കോയമ്പത്തൂർ പൂ മാർക്കറ്റിലെത്തിക്കുകയാണ് ചെയ്യുന്നത്. ഭവാനി പുഴയിലെ ജലസമൃദ്ധി കർഷകർക്ക് ഏറെ സഹായകരമാണ്.