s

കൊല്ലങ്കോട്: കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ രംഗത്ത് സാമൂഹ്യനീതി ഉറപ്പു വരുത്തുന്നതിന് പകരം രാഷ്ട്രീയ നേതൃത്വം സംഘടിത മതവിഭാഗങ്ങളുടെ പുറകിൽ പോകുന്ന കാഴ്ചയാണെന്നും ഇതിനെ പ്രതിരോധിക്കാൻ ഭൂരിപക്ഷ സമുദായ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും എസ്.എൻ.ഡി.പി യോഗം കൊല്ലങ്കോട് യൂണിയൻ തിരഞ്ഞെടുപ്പ് പൊതുയോഗത്തിലെ പ്രമയം.

മതേതരത്വം അവകാശപ്പെടുന്ന മുന്നണി രാഷ്ട്രീയക്കാർ സംഘടിത മതശക്തികളുടെ പുറകിൽ നടന്ന് അവരുടെ വോട്ടുനേടാനും പ്രീതി പിടിച്ചുപറ്റാനും മത്സരിക്കുന്ന കാഴ്ചയാണ് കേരളത്തിലുള്ളത്. 60% വരുന്ന ഹിന്ദുവിഭാഗത്തിന്റെ അടിസ്ഥാനാവശ്യങ്ങൾ പോലും പരിഹരിക്കപ്പെടുന്നില്ല. സംസ്ഥാന ബഡ്ജറ്റിൽ സംഘടിത മതവിഭാഗങ്ങളെ പ്രീതിപ്പെടുത്തുവാൻ കോടിക്കണക്കിന് രൂപ അനുവദിക്കുമ്പോൾ ഭൂരിപക്ഷ സമുദായങ്ങളുടെ നട്ടെല്ലായ പരമ്പരാഗത തൊഴിലുകളായ നെൽകൃഷി, കയർ, കശുവണ്ടി, കൈത്തറി തുടങ്ങിയ മേഖലകളെ അവഗണിക്കുന്നു. ഇതിനു പരിഹാരം ഉണ്ടാവണമെങ്കിൽ സാമൂഹ്യനീതി നിക്ഷേധിക്കപ്പെടുന്ന സമുദായങ്ങൾ ഒന്നിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

സെക്രട്ടറി എ.എൻ.അനുരാഗ്, യൂണിയൻ ഭാരവാഹികളായ ദിവാകരൻ, കെ.സി.മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.