വടക്കഞ്ചേരി: ജില്ലയിലെ റബ്ബർ തോട്ടങ്ങളിൽ വേനൽക്കാല സംരക്ഷണ നടപടികൾക്ക് തുടക്കമായി. മഞ്ഞുകാല കഴിഞ്ഞ് പകൽ സമയങ്ങളിൽ ചൂട് വർദ്ധിച്ചതോടെ റബ്ബർ മരങ്ങളിൽ ഇലകൊഴിയാൻ തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മലയോര മേഖലകളിലെ റബർ തോട്ടങ്ങളിൽ വേനൽക്കാല സസ്യസംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്. തൈമരങ്ങൾ വെയിലിൽ തൊലി പൊള്ളാതിരിക്കാൻ ചൈനാ ക്ലേ ഉപയോഗിച്ച് വെള്ളയടിക്കൽ, പുതു തൈകൾക്ക് മറകെട്ടൽ, ഈർപ്പം നിലനിറുത്താൻ ചെടികളുടെ ചുവട്ടിൽ പുല്ലും ചപ്പുചവറുകളും ഉപയോഗിച്ച് പുതഇടുന്ന ജോലികളാണ് ആദ്യഘട്ടത്തിൽ നടക്കുക.
മുൻവർഷങ്ങളിൽ വേനൽ സംരക്ഷണത്തിനായി റബ്ബർ മരങ്ങളിൽ തേക്കുന്നതിനായി ചൈനാ ക്ലേയും കുമ്മായവുമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ചില സ്വകാര്യകമ്പനികളുടെ വെള്ളപൂശൽ വസ്തുക്കളാണ് കർഷകർ ഉപയോഗിക്കുന്നത്. പശചേർത്ത് കുഴമ്പ് രൂപത്തിലും പെയിന്റ് രൂപത്തിലും ഇത് ലഭ്യമാണ്.
മറ കെട്ടാൻ ഓലമെടഞ്ഞതും മറ്റും ലഭ്യമല്ലാത്ത കുന്നിൻ പ്രദേശങ്ങളിൽ കർഷകർ ന്യൂസ് പേപ്പറുകളും ഉപയോഗിക്കുന്നുണ്ട്. പേപ്പറുകൾ തൈകളുടെ തായ് തടിയിൽ കുഴൽപോലെ ചുറ്റിവയ്ച്ചാണ് സംരക്ഷിക്കുന്നത്. ടാപ്പിംഗ് നടക്കുന്ന തോട്ടങ്ങളിലെ വെട്ടുപട്ടയിൽ മരങ്ങളിലെ ഇലകൊഴിയുന്നതോടെ തെക്കൻ വെയിലിന്റെ ചൂടുമൂലമുള്ള ഉണക്കിൽ നിന്ന് സംരക്ഷിക്കുന്നതിനായി വെള്ള അടിക്കേണ്ടത് അനിവാര്യമാണ്. വേനൽ ആരംഭിച്ചതോടെ റബ്ബർ തോട്ടങ്ങളിൽ അഗ്നിബാധയുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. അത് പ്രതിരോധിക്കാനായി കരിയില നീക്കി ഫയർലൈൻ നിർമ്മാണ പ്രവർത്തനങ്ങളും തകൃതിയായി നടക്കുന്നുണ്ട്.
പ്രായമാവാത്ത തൈകളുടെ തവിട്ട് നിറത്തിലുള്ള തായ് തടിയിലും കുമ്മായമോ ചൈനാ ക്ലേയോ തേച്ച് വേനൽ സംരക്ഷണം നടത്തണം. എന്നാൽ ഇത്തരത്തിൽ വെള്ള അടിക്കുന്നതിന്റെ കൂടെ തുരിശ് ചേർക്കേണ്ടതില്ല.
റബ്ബർ ബോർഡ് അധികൃതർ