polio
പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ജില്ലാതല ഉദ്ഘാടനം പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ നിർവഹിക്കുന്നു.

പാലക്കാട്: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജില്ലാതല ഉദ്ഘാടനം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ നിർവഹിച്ചു. നഗരസഭ സ്ഥിരസമിതി അദ്ധ്യക്ഷൻ പി.സ്മിതേഷ് അദ്ധ്യക്ഷനായി.

കൗൺസിലർ അനുപമ നായർ, ഡി.എം.ഒ ഡോ.കെ.പി.റീത്ത,​ ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.ഗീതു മരിയ ജോസഫ്, ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ ജയശ്രീ, ഡെപ്യൂട്ടി ഡി.എം.ഒ പി.എൻ.അനൂപ് കുമാർ,​ മാസ് മീഡിയ ഓഫീസർ പി.എ.സന്തോഷ് കുമാർ, റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.മുത്ത് കുമാർ, ജില്ലാ പബ്ലിക് ഹെൽത്ത് നഴ്സ് ഇ.ഡി.മഹീന പങ്കെടുത്തു.

അഞ്ചുവയസിന് താഴെ പ്രായമുള്ള 2,11,468 കുട്ടികൾക്കാണ് ജില്ലയിൽ വാക്സിനേഷൻ നൽകുക. ഇതിനായി 2115 ബൂത്തുകളാണ് ക്രമീകരിച്ചത്. ബൂത്തുകളിലെത്തി വാക്സിൻ സ്വീകരിക്കാൻ കഴിയാത്ത കുട്ടികൾക്ക് ഇന്നും നാളെയും വീടുകളിലെത്തി വാക്സിൻ നൽകും.